ന്യൂഡൽഹി: രാജ്യത്തെ പൊതുപരീക്ഷകളിലെ ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചയും തടയുന്നതിനുള്ള 'പൊതുപരീക്ഷാ ക്രമക്കേട് തടയൽ ബിൽ' (Public Examinations Prevention of Unfair Means Bill) പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടെ രാജ്യസഭയും പാസാക്കി. വ്യാഴാഴ്ച ലോക്സഭ പാസാക്കിയ ബില്ലിന് ഇനി രാഷ്ട്രപതി ഒപ്പിട്ട് വിജ്ഞാപനം പുറപ്പെടുവിക്കുന്നതോടെ നിയമസാധുത ലഭിക്കും.
പരീക്ഷാ ക്രമക്കേടുകൾ തടയാൻ കടുത്ത വ്യവസ്ഥകളാണ് പുതിയ നിയമത്തിലുള്ളത്. ......
തിരുവനന്തപുരം: വീടുകളിൽ സജ്ജീകരിക്കുന്ന ജീവൻരക്ഷാ ഉപകരണങ്ങൾക്കു വേണ്ട വൈദ്യുതി പൂർണ സൗജന്യമാക്കിക്കൊണ്ടുള്ള കെ.എസ്.ഇ.ബി ഉത്തരവ് ഉദ്യോഗസ്ഥരുടെ അലംഭാവം മൂലം അഞ്ചുവർഷമായി നടപ്പിലാകുന്നില്ല. കിടപ്പുരോഗികൾക്ക് ആശ്വാസമാകേണ്ട പദ്ധതിയാണ് ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത കാരണം ഇരുട്ടിലായത്. ......
തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോർഡിലെ ചീഫ് ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ തസ്തികയിലേക്ക് (ശമ്പള സ്കെയിൽ: ₹1,23,700 - ₹1,66,800) നട നടത്തിയ പരീക്ഷയിൽ ഭരണകക്ഷി അനുകൂല സംഘടനാ നേതാവിനെ ഒന്നാം റാങ്കിലെത്തിക്കാൻ പി.എസ്.സി ആസ്ഥാനത്ത് കേട്ടുകേൾവിയില്ലാത്ത അട്ടിമറി.
ജലഅതോറിറ്റിയിലെ സി.പി.എം സംഘടനാ നേതാവായ ഉദ്യോഗാർത്ഥി തെറ്റിച്ച 6 ചോദ്യങ്ങളും എഴുതാതെ വിട്ട 4 ചോദ്യങ്ങളും (ആകെ 58 മാർക്ക്) ഓൺസ്ക്രീൻ മൂല്യനിർണയത്തിൽ നിന്ന് മനഃപൂർവം ഒഴിവാക്കിയാണ് വൻ അഴിമതി നടത്തിയത്. ഐ.ജി അജീതാബീഗത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക ക്രൈംബ്രാഞ്ച് സംഘം അന്വേഷണം ഊർജ്ജിതമാക്കി.
മൂല്യനിർണയം അട്ടിമറിച്ചത് ഇങ്ങനെ:
58 മാർക്ക് വെട്ടിച്ചു: ഒന്നാം പേപ്പറിൽ നേതാവിന് പിഴച്ച 9 മുതൽ 18 വരെയുള്ള 10 ചോദ്യങ്ങൾ മൂല്യനിർണയത്തിനുള്ള സോഫ്റ്റ്വേറിലേക്ക് പരീക്ഷാ വിഭാഗം കൈമാറിയില്ല.
യഥാർത്ഥത്തിൽ റാങ്ക് ലിസ്റ്റിൽ പോലും ഇടമില്ല: ചോദ്യങ്ങൾ കൃത്യമായി മൂല്യനിർണയം നടത്തിയിരുന്നെങ്കിൽ നേതാവിന് നിലവിലെ രണ്ടാം റാങ്കുകാരനേക്കാൾ 53 മാർക്ക് കുറവു ലഭിക്കുമായിരുന്നു. ......
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിന്റെ രഹസ്യ വിചാരണ വിവരങ്ങൾ ചോർന്നതിലും മാധ്യമ വിചാരണ നടന്നതിലും നടൻ ദിലീപ് നൽകിയ പരാതിയിലെ അന്വേഷണം പൂർത്തിയാക്കാൻ വൈകുന്നതിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. കോടതിയുടെ മുൻ ഉത്തരവ് പാലിക്കുന്നതിൽ വീഴ്ച വരുത്തിയത് "വളരെ ഗൗരവത്തോടെ" കാണുമെന്ന് ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ വാക്കാൽ മുന്നറിയിപ്പ് നൽകി.
വ്യാഴാഴ്ച കേസ് പരിഗണനയ്ക്ക് വന്നപ്പോൾ, സർക്കാരിൽ നിന്നും മറ്റ് അധികാരികളിൽ നിന്നും നിർദ്ദേശങ്ങൾ ലഭിക്കാൻ പബ്ലിക് പ്രൊസിക്യൂട്ടർ കൂടുതൽ സമയം തേടുകയായിരുന്നു. ......
ന്യൂഡൽഹി: ഭർത്താവ് സ്വന്തം പണം മുടക്കി ഭാര്യയുടെ പേരിൽ വാങ്ങുന്ന സ്വത്ത് അവളുടേത് മാത്രമായിരിക്കുമെന്നുംഭർത്താവിന്റെ സ്വത്തിന്റെ (എസ്റ്റേറ്റിന്റെ) ഭാഗമായി അതിനെ പിന്നീട് കണക്കാക്കാൻ കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. 1925-ലെ ഇന്ത്യൻ സക്സഷൻ ആക്ട് (Indian Succession Act, 1925) പ്രകാരം ക്രിസ്ത്യൻ വനിതകളുടെ സ്വത്തവകാശവും പിൻതുടർച്ചാവകാശവും വിശദീകരിക്കവേയാണ് പരമോന്നത കോടതി ഈ നിർണായക നിരീക്ഷണം നടത്തിയത്.
പൂർണ്ണ ഉടമസ്ഥാവകാശം ഭാര്യയ്ക്ക്. ......
ടെൽ അവീവ്: ഇസ്രയേൽ സൈന്യത്തിൽ കലാപമെന്ന് റിപ്പോർട്ട്. നൂറോളം സൈനികർ ക്യാമ്പ് വിട്ടിറങ്ങി എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.......
ആലപ്പുഴ: ചെങ്ങന്നൂരിൽ നടുറോഡിൽ രണ്ടായിരത്തോളം ഉപയോഗിച്ച ഗർഭനിരോധന ഉറകൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. എം.സി.......
തിരുവനന്തപുരം: സംസ്ഥാനത്തെ രാത്രികാല വൈദ്യുതിക്ഷാമം ഒഴിവാക്കാൻ കെ.എസ്.ഇ.ബി. ദിനംപ്രതി 10 മുതൽ 15 കോടി രൂപവരെ അധികമായി ചെലവഴിച്ച് ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങുകയാണ്. ......
ഡെറാഡൂൺ: ഭർതൃവീട്ടുകാരുടെ പീഡനം സഹിക്കാനാകാതെ സർക്കാർ സ്കൂൾ അധ്യാപിക ജീവനൊടുക്കി. ഉത്തരാഖണ്ഡിലാണ് സംഭവം.......
ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചക്കെതിരെ നടന്ന പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന പരാതിയിൽ 25-കാരിയായ യുവതിക്കെതിരെ ഡൽഹി പൊലീസ് കേസെടുത്തു. ജൂലൈ 23-ന് ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിനിടെയാണ് രുചിക സിങ് എന്ന യുവതി വിവാദ പരാമർശം നടത്തിയതെന്നാണ് പരാതി. ......